മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെ അതി കഠിനമായ ചൂടായിരിക്കും. ചൂട് കാലത്തേക്ക് കടക്കുന്നതിന് മുന്‍പായി ചില മുന്‍കരുതലുകള്‍ നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതില്‍ ആഹാര പാനിയങ്ങള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ചില ആഹാരങ്ങളും പാനിയങ്ങളും വേനല്‍കാലത്ത്
പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് മദ്യം. ചൂടുകാലത്ത് മദ്യപിക്കുന്നത് ശരീരത്തെ അപകടകരമായ അവസ്ഥയിലെത്തിക്കും. വേനല്‍ക്കാലത്ത് സ്വഭാവിമകായി തന്നെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കും. മദ്യം കഴിക്കൂമ്പോള്‍ നിര്‍ജ്ജകരണത്തിന്റെ തോത് അപകടകരമായ നിലയിലാകും.
മദ്യം ശരീരത്തിലെ താപനില വര്‍ധിക്കുന്നതിനും കാരണമാകും. ശീതള പനിയങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വളരെ വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ ചൂടുകാലത്ത് കഴിക്കാവു. ചൂടു കാലത്ത് മാംസാഹാരങ്ങള്‍ കൂടുതലായി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പച്ചക്കറികളും, പഴങ്ങളുമാണ് ചൂടുകാലത്ത് ധാരാളമായി കഴിയ്‌ക്കേണ്ടത്. ശരീരത്തെ ഇത് സന്തുലിതമാക്കി നിര്‍ത്തും. പ്രൊസസ്ഡ് ഭക്ഷണങ്ങളും ജങ്ക് ഫുഡും ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
Post Your Comments