Latest NewsKeralaNews

കവർ ഗേളായും സൈബർ ഗുണ്ടകളെ ഇറക്കിയും കെ കെ ശൈലജ ടീച്ചറമ്മയായി; ‘ന്യൂസ് മേക്കർ’ ആയതിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

‘ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകളുണ്ടാക്കിയിട്ടില്ല’

ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം നൽകിയതിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ. പാർട്ടിയുടെ മുഴുവൻ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമർശനാതീതയായ ടീച്ചറമ്മയാകാൻ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകൾ എഴുതിച്ചും, സൈബർ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരാഷ്ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷൻ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകൾ ഉണ്ടാക്കിയിട്ടില്ലെന്നും ആയതിനാൽ ശൈലജയ്ക്ക് തന്നെയാണ് ന്യൂ മേക്കർ പുരസ്കാരം നൽകേണ്ടതെന്നും ശോഭ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മന്ത്രി കെ കെ ശൈലജയ്ക്ക് മനോരമ ന്യൂസ്മേക്കർ പുരസ്ക്കാരം നൽകിയതിനെ വിമർശിക്കുന്നതിനോട് യോജിപ്പില്ല. മനോരമ അറിഞ്ഞു നൽകുന്ന പുരസ്കാരമാണ്. പുരസ്കാരത്തിന്റെ പേര് ന്യൂസ് മേക്കർ എന്നാണ്. ന്യൂസ്‌ മേക്കർ എന്നാൽ വാർത്തയുണ്ടാക്കുന്നയാൾ എന്ന് മനസ്സിലാക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. പാർട്ടിയുടെ മുഴുവൻ പ്രചരണ ആയുധങ്ങളുമുപയോഗിച്ച് വിമർശനാതീതയായ ടീച്ചറമ്മയാകാൻ കൂലിയെഴുത്തുകാരെകൊണ്ട് വാഴ്ത്ത്പാട്ടുകൾ എഴുതിച്ചും, സൈബർ ഗുണ്ടകളെകൊണ്ട് പ്രതിരോധിച്ചും, അന്താരാഷ്ട്ര മാധ്യമങ്ങളെ വിലയ്‌ക്കെടുത്തും ഫാഷൻ മാഗസിന്റെ കവർ ഫോട്ടോയ്ക്ക് പോസ് ചെയ്തും കെ കെ ശൈലജയുണ്ടാക്കിയ വാർത്തകളോളം ഭൂമി മലയാളത്തിൽ മറ്റൊരാളും വാർത്തകൾ ഉണ്ടാക്കിയിട്ടില്ല.

Also Read: സഹായഹസ്തവുമായി സേവാഭാരതി;റെയിൽവേ സ്റ്റേഷന് സമീപം ഒറ്റമുറി കുടിലിൽ കഴിഞ്ഞ കാൻസർ രോഗിക്കും കുടുംബത്തിനും വീട് വെച്ച് നൽകി

അതിനാൽ തന്നെ, ഈ പുരസ്‌ക്കാര നിറവിനെ പരിഹസിക്കുന്നവർ കേരളത്തിന്റെ വാർത്താ നിർമ്മാണ പ്രക്രിയകളെ പരിഹസിക്കുന്നവരാണ്. പ്രത്യേകിച്ചും വാർത്താ നിർമ്മാണത്തിന് കിഫ്‌ബി വഴി കടം വാങ്ങിച്ച് മുടിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ. പിന്നെ കൊവിഡ് പ്രതിരോധം. ദിവസേനയുള്ള രോഗികളുടെ കണക്കിൽ വെച്ചടി വെച്ചടി കയറ്റമുള്ളത് ചെറിയ കാര്യമല്ല പ്രത്യേകിച്ചും രാജ്യത്ത് ശരാശരി വെറും പതിമൂവായിരം കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ. അതുകൊണ്ട് നമ്പർ 1 കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹമുള്ളവർ 5526 പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്ത കേരളത്തെ പുകഴ്ത്തുവിൻ. അല്ലാത്തവർ 220 കേസുകൾ റിപ്പോർട്ട്‌ ചെയ്ത ഉത്തർപ്രദേശിലേക്ക് പോകുവിൻ..

shortlink

Related Articles

Post Your Comments

Related Articles


Back to top button