നൈപിതോ: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ടുകള്‍. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കളെ തടങ്കലിലാക്കി.എന്നാൽ പുതുതായി അധികാരമേറ്റ ജനപ്രതിനിധികള്‍ നാളെ അധികാരമേല്‍ക്കാനിരിക്കെയാണ് സൈനിക നടപടി.
Read Also: വയോധികരെ മാലിന്യവണ്ടിയില്‍ തള്ളി; ദൈവത്തോട് മാപ്പുപറഞ്ഞ് ജില്ല മജിസ്ട്രേറ്റ്
നിലവിൽ മ്യാന്‍മറിലെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ആരോപിച്ചിരുന്നു.
Post Your Comments