ഇന്ദോര്‍: ഏറ്റവും വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നാലുതവണ സ്വന്തമാക്കിയത് നിലനിര്‍ത്താൻ നഗരത്തിലെ തെരുവോരങ്ങളില്‍ കഴിഞ്ഞുപോന്ന അവശരായ വയോധികരെ മാലിന്യവണ്ടിയില്‍ കയറ്റി മറ്റൊരു ഗ്രാമത്തില്‍ കൊണ്ടുപോയി തള്ളിയ നടപടിയില്‍ ദൈവത്തോട് മാപ്പുപറഞ്ഞ് ജില്ല മജിസ്ട്രേറ്റ്. ആരു ചെയ്ത തെറ്റാണെങ്കിലും ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാവില്ലെന്നും ഈ പിഴവിന് ദൈവത്തോട് മാപ്പുചോദിക്കുന്നതായും ജില്ല മജിസ്ട്രേറ്റ് മനീഷ് ശുക്ല പറഞ്ഞു.
Read Also: പത്താം ക്ലാസ് പോലും പാസാകാത്ത അഭിസാരിക;; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍
എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ പലരും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉത്തരവിടുകയും ചെയ്തു. പ്രതിഷേധത്തെ തുടര്‍ന്ന് ചിലരെ നഗരത്തിലേക്ക് തിരിച്ചെത്തിച്ച് അഗതി മന്ദിരങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, 15 പേരെ ബലം പ്രയോഗിച്ച് കൊണ്ടുപോയെങ്കിലും നാലുപേരെ മാത്രമാണ് തിരികെയെത്തിച്ചതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ സഞ്ജയ് ശുക്ല ആരോപിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരുകയാണെന്ന് അഡീ.നഗരസഭ കണ്‍വീനര്‍ അറിയിച്ചു.
Post Your Comments