റിയാദ്: സൗദിയിൽ ഇന്ന് 255 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 266 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 368329 ഉം രോഗമുക്തരുടെ എണ്ണം 359839 ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 6379 ആയി ഉയർന്നു.
രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2111 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 371 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
Post Your Comments