Latest NewsNewsIndia

വയോധികരെ മാലിന്യവണ്ടിയില്‍ തള്ളി; ദൈവത്തോട്​ മാപ്പുപറഞ്ഞ്​ ജില്ല മജിസ്​ട്രേറ്റ്

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്​ച ഉച്ചക്ക്​ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ പലരും പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഇന്ദോര്‍: ഏറ്റവും ​വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നാലുതവണ സ്വന്തമാക്കിയത്​ നിലനിര്‍ത്താൻ നഗരത്തി​ലെ തെരുവോരങ്ങളില്‍​ കഴിഞ്ഞുപോന്ന അവശരായ വയോധികരെ മാലിന്യവണ്ടിയില്‍ കയറ്റി മറ്റൊരു ഗ്രാമത്തില്‍ കൊണ്ടുപോയി തള്ളിയ നടപടിയില്‍ ദൈവത്തോട്​ മാപ്പുപറഞ്ഞ്​ ജില്ല മജിസ്​ട്രേറ്റ്​. ആരു ചെയ്​ത തെറ്റാണെങ്കിലും ഉദ്യോഗസ്​ഥര്‍ എന്ന നിലയില്‍ ഉത്തരവാദിത്തത്തില്‍നിന്ന്​ ഒളിച്ചോടാനാവില്ലെന്നും ഈ പിഴവിന്​ ദൈവത്തോട്​ മാപ്പുചോദിക്കുന്നതായും ജില്ല മജിസ്​ട്രേറ്റ്​ മനീഷ്​ ശുക്ല പറഞ്ഞു.

Read Also:  പത്താം ക്ലാസ് പോലും പാസാകാത്ത അഭിസാരിക;; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍

എന്നാൽ കഴിഞ്ഞ വെള്ളിയാഴ്​ച ഉച്ചക്ക്​ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ പലരും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്​ഥരെ സസ്​പെന്‍റ്​ ചെയ്യാന്‍ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ ഉത്തരവിടുകയും ചെയ്​തു. പ്രതിഷേധത്തെ തുടര്‍ന്ന്​ ചിലരെ നഗരത്തിലേക്ക്​ തിരിച്ചെത്തിച്ച്‌​ അഗതി മന്ദിരങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ട്​. എന്നാല്‍, 15 പേരെ ബലം പ്രയോഗിച്ച്‌​ കൊണ്ടുപോയെങ്കിലും നാലുപേരെ മാത്രമാണ്​ തിരികെയെത്തിച്ചതെന്ന്​ കോണ്‍ഗ്രസ്​ എം.എല്‍.എ സഞ്​ജയ്​ ശുക്ല ആരോപിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരുകയാണെന്ന്​ അഡീ.നഗരസഭ കണ്‍വീനര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button