Latest NewsNewsIndiaCrime

യുപിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

ലക്നൗ: ചെറിയ അസ്വാരസ്യങ്ങളുടെ പേരിൽ യുപിയിൽ‌ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ബാഘ്പത് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂർ ​ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. പൈപ്പിന്റെ പിടി ഉപയോ​ഗിച്ച് മർദ്ദിച്ചാണ് നീലം എന്ന സ്ത്രീയെ ഭർത്താവ് ധീരജ് ദാരുണമായി കൊലപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് ശേഷം ഇരുവരും സ്ഥിരം വഴക്കായിരുന്നു. സംഭവം നടന്ന ദിവസം ധീരജും നീലുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉടൻ തന്നെ വീട്ടിലെ പൈപ്പ് ഊരിയെടുത്ത് ധീരജ് നീലത്തെ മർദ്ദിക്കുകയായിരുന്നു ഉണ്ടായത്. നീലം സംഭവസ്ഥലത്തുവച്ച് നിമിഷനേരംകൊണ്ട് തന്നെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button