COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.35 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. 3.85 ലക്ഷം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 22,36,975 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നിരിക്കുകയാണ്.

അമേരിക്ക, ഇന്ത്യ,ബ്രസീൽ, റഷ്യ,ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി അറുപത്തിയേഴ് ലക്ഷം പേർക്കാണ് വൈറസ് ബാധ ബാധിച്ചത്. ഒരു ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.4.52 ലക്ഷം പേർ മരിച്ചു.
ഇന്ത്യയിൽ 1,07,53,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1.66 ലക്ഷം പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,28,258 ആയി ഉയർന്നു. 1.54 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്.

ബ്രസീലിൽ തൊണ്ണൂറ്റിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.24 ലക്ഷം പേർ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയെട്ട് ലക്ഷം പേർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ബ്രിട്ടനിൽ 21,000ത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഇതുവരെ 1,06,158 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button