Latest NewsNewsInternational

മകളെ മുന്നൂറിലേറെ തവണ ബലാത്സംഗം ചെയ്ത 44 കാരന് ഏഴരവര്‍ഷവും തടവും കഠിന ജോലികളും ശിക്ഷ

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചുവരികയായിരുന്നു

ദുബായ്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത അച്ഛനു ഏഴരവര്‍ഷവും തടവും കഠിന ജോലികളും ശിക്ഷ. പതിനാറുകാരിയായ മകളെ മുന്നൂറിലേറെ തവണ ബലാത്സംഗം ചെയ്ത 44 കാരനാണ്. ജോര്‍ദാന്‍ ഗ്രാന്‍ഡ് ക്രിമിനല്‍ കോടതി കഠിന ശിക്ഷ വിധിച്ചത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചുവരികയായിരുന്നു.

അമ്മ ഇല്ലാത്തത് പ്രതി അവസരമായി ഉപയോഗിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിവരം പുറത്തറിയാതിരിക്കാന്‍ പ്രതി ശ്രമിച്ചുവെന്നും കോടതി കണ്ടെത്തി.

read also:എന്‍ജിന്‍ കരിഞ്ഞ നിലയില്‍ കിട്ടിയ വണ്ടി ഓടുന്നത് മോദിയുടെ മിടുക്കു കൊണ്ട് ; തരൂരിന് മറുപടിയുമായി ബി.ഗോപാലകൃഷ്ണന്‍

ജോര്‍ദാനില്‍ 2018ല്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയും എയ്ഡ്സ് രോഗം പകര്‍ത്തുകയും ചെയ്ത 50കാരനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button