COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു ; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. കളക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.

Read Also : മുഖ്യമന്ത്രിയുടെ ‘നവകേരളം യുവകേരളം’ പരിപാടിക്ക് ഇന്ന് തുടക്കം

കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപടികൾ സ്വീകരിക്കാനുമാണ് ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിരിക്കുന്നത്. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാനും അനുമതി നൽകിയിട്ടുണ്ട്.

നിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കാം. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ ആക്കി തിരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ പൂർണമായി തുറക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിലപാട്.

പൊതുവാഹനങ്ങളിൽ അൻപത് ശതമാനം യാത്രക്കാർ, ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രം അനുമതി, തിയറ്ററുകളിൽ കൂടുതൽ ആളുകളെ അനുവദിക്കരുത് തുടങ്ങിയവ ആരോഗ്യവകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button