ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ച സഹായങ്ങൾ എടുത്തുപറഞ്ഞ് മലയാളത്തിൽ ട്വീറ്റുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വികസനത്തിന് സാധ്യതമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു”. അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി ശ്രീ @narendramodi കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.— Amit Shah (@AmitShah) February 1, 2021
1100 കിലോമീറ്റർ ദേശീയപാത പദ്ധതിയ്ക്കായാണ് ബജറ്റിൽ കേരളത്തിന് 65,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതിൽ 600 കിലോമീറ്റർ മുംബൈ -കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നുണ്ട്. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി കേന്ദ്ര വിഹിതം 1957.05 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന് പുറമെ കൊച്ചി തുറമുഖവും വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments