Latest NewsKeralaNewsIndia

ലക്ഷങ്ങളുടെ മയക്കുമരുന്ന് ബിസിനസ്; സമീറിനും അജ്മലിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്ഐക്കാരി

പ്രതികളെ കുടുക്കിയത് പൊലീസിൻ്റെ സീക്രട്ട് ഗ്രൂപ്പ്

കൊച്ചി നഗരത്തില്‍ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി പൊലീസ് കസ്റ്റഡിയിലായ മൂന്ന് പേരിൽ ഒരു യുവതിയും. കാസര്‍ഗോഡ് സ്വദേശിയായ സമീര്‍ വി.കെ(35), കോതമംഗലം സ്വദേശിയായ അജ്മല്‍ റസാഖ് (32), വൈപ്പിൻ സ്വദേശിനിയായ ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്. ആര്യ ഡിവൈ എഫ് ഐ ക്കാരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്.

സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.

Also Read:കവർ ഗേളായും സൈബർ ഗുണ്ടകളെ ഇറക്കിയും കെ കെ ശൈലജ ടീച്ചറമ്മയായി; ‘ന്യൂസ് മേക്കർ’ ആയതിനെ പരിഹസിച്ച് ശോഭ സുരേന്ദ്രൻ

കാസര്‍ഗോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തതിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്. ഇയാളാണ് മറ്റ് രണ്ട് പേർക്കും സാധനങ്ങൾ എത്തിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളുമായും ഇയാൾക്ക് നല്ല ബന്ധമാണുള്ളത്.

കൊച്ചിന്‍ പോലീസ് കമ്മീഷണറുടെ ‘ലഹരി മുക്ത കൊച്ചി’ക്കായി, മഹാനഗരത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ഉണ്ടാക്കിയ “യോദ്ധാവ്” എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ അയക്കുന്നയാളുടെ വിവരങ്ങള്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ഗ്രൂപ്പിൻ്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button