
ഗൗതംബുദ്ധനഗര്‍: ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറില്‍ ഡങ്കോര്‍ പ്രദേശത്ത് പന്ത്രണ്ടുകാരിയെ ബലാല്‍സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്, അതില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അമ്മായിയാണ്.
ഡങ്കോറില്‍ 12കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി ഡിഎസ്പി വൃന്ദ ശുക്ല പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യഥാസ്ഥിതികൾ പുറത്തുവന്നത്.
സ്വന്തം അമ്മായി പെണ്‍കുട്ടിയെ പ്രതികള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് വൃന്ദ ശുക്ല പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു .
Post Your Comments