Latest NewsIndiaNewsCrime

യുവതിയെ യുവാവ് കുത്തിക്കൊന്നു, സംഭവം ഇങ്ങനെ

മീററ്റ്: ലൈംഗികാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ സ്വന്തം അന്തരവൻ ദാരുണമായി കൊലപ്പെടുത്തി. യുപിയിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. 23-കാരനായ യുവാവ് യുവതിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം , യുവതി ഇത് നിരസിച്ചതോടെ യുവാവ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. യുവതിയുടെ ശരീരത്തിൽ നിരവധി തവണ കത്തി കൊണ്ട് കുത്തിയാണ് ക്രൂര കൊലപാതകം നടത്തിയിരിക്കുന്നത്. ബുധനാഴ്ച മീററ്റ് മേഖലയിലെ യുവതിയുടെ വീട്ടിൽ ആണ് സംഭവം നടന്നത്. 23 കാരനായ യുവാവ് ബി കോം അവസാന വർഷ വിദ്യാർത്ഥിയാണ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button