മസ്‌കറ്റ് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാന്‍ നടപടികളുമായി ഒമാന്‍ പൊലീസ്. കോവിഡ്-19 കൈകാര്യം ചെയ്യാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി കടുപ്പിയ്ക്കാന്‍ ഒമാന്‍ പൊലീസ് തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ചടങ്ങുകളിലേക്കും ആളുകളെ ക്ഷണിക്കുന്നവര്‍ക്കും മൂന്നു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നാണ് ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.
വിവാഹങ്ങള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഒത്തു ചേരലുകളിലും പങ്കെടുക്കാന്‍ മറ്റുള്ളവരെ ക്ഷണിയ്ക്കുന്നതിന് പ്രവാസികള്‍ക്കും ഒമാന്‍ പൗരന്മാര്‍ക്കും 3 ലക്ഷം രൂപ വരെ പിഴ ഈടാക്കും. കോവിഡ് -19 പരിശോധനയ്ക്ക് വിസമ്മതിച്ചാല്‍ 30000 രൂപയോളം പിഴ ഈടാക്കും. വീട്ടിലോ അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളിലോ ഉള്ള ക്വാറന്റീന്‍ ലംഘിയ്ക്കുന്നതിന് 30000 രൂപയോളമാണ് പിഴ.
വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ ഉള്‍പ്പെടെയുള്ള പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15000 രൂപയോളമാണ് പിഴ. കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനും അവരെ നിരീക്ഷിയ്ക്കുന്നതിനുമായി നല്‍കിയിട്ടുള്ള ട്രാക്കിംഗ് ബ്രേസ്ലെറ്റ് ധരിയ്ക്കാന്‍ വിസമ്മതിച്ചാലോ നീക്കം ചെയ്താലോ നശിപ്പിച്ചാലോ 45000 രൂപയോളമാണ് പിഴ.
Post Your Comments