COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ 270 പേർക്ക് കോവിഡ്

റിയാദ്: ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം സൗദിയിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നു. രാജ്യത്താകെ 270 പേർക്കാണ് പുതിയതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചികിത്സയിലുണ്ടായിരുന്നവരിൽ 293 പേർ രോഗമുക്തി നേടി. നാലു പേർ മരണപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 3,67,813 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3,59,299 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6372 ആയി ഉയർന്നു. രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 2142 പേരാണ്. ഇതിൽ 352 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button