ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22,27,652 പേർ മരിച്ചു. ഏഴ് കോടി നാൽപത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.
ഇന്ത്യയിൽ 1,07,47,091 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിലവിൽ 1.66 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.54 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1,04,22,109 ആയി ഉയർന്നു.
ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ രണ്ട് കോടി അറുപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 1.37 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.നാലര ലക്ഷം പേർ മരിച്ചു. ഒരു കോടി അറുപത്തിമൂന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു.ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.23 ലക്ഷം പേർ മരിച്ചു. എഴുപത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. റഷ്യയിൽ മുപ്പത്തിയെട്ട് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയേഴ് ലക്ഷം പേർക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
Post Your Comments