Latest NewsIndiaNews

സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് . സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.

Read Also :  മൻ കീ ബാത് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും 

രാജ്യത്തുടനീളം വലിയ തോതില്‍ സ്വര്‍ണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സര്‍ക്കാരിന് റിപ്പോര്‍ട്ടു ല്‍കിയിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button