കൊല്‍ക്കത്ത: ബോളാണെന്ന് കരുതി കളിക്കുന്നതിനിടെ ബോംബ് പൊട്ടി മുന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
എട്ടും പതിനൊന്നും വയസായ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരാണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുകയുണ്ടായി.
ഗ്രാമമേഖലയിലെ സ്‌കൂളിന് സമീപത്തെ വയലില്‍ വച്ച് കളിക്കുന്നതിനിടെയാണ് കുട്ടികളുടെ ശ്രദ്ധയില്‍ ബോളുപോലെയുള്ള സാധനം ശ്രദ്ധയില്‍പ്പെട്ടത്. ഇത് എടുത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്പി രഘുവംശി പറഞ്ഞു.
Post Your Comments