ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച വുഹാനിലെ ആശുപത്രി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് വുഹാനില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയത്. വൈറസ് വ്യാപനത്തെക്കുറിച്ച് പഠിക്കാനാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ചൈനയിലെത്തിയത്. നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെയാണ് സംഘം വിവരങ്ങള്‍ അന്വേഷിച്ചറിയുന്നത്.
Read Also: മദ്യലഹരിയില്‍ അമ്മയെന്ന് കരുതി വമ്പന്‍ മുതലയോട് വിശേഷങ്ങള്‍ പറഞ്ഞ് യുവാവ് ; പിന്നീട് സംഭവിച്ചത്
ഇതുവരെ സംഘം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരന്നു ചൈനീസ് ആരോഗ്യ പ്രതിനിധികളുമായി സംസാരിച്ചിരുന്നത്. നേരിട്ട് കണ്ട് സംസാരിക്കാനും കാര്യങ്ങള്‍ ചോദിച്ചറിയാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംഘാംഗമായ ഡച്ച് വൈറോളജിസ്റ്റ് മാരിയന്‍ കൂപ്പ്മാന്‍സ് തൻറ്റെ ട്വിറ്ററിൽ കുറിച്ചു. 2019 ഡിസംബര്‍ 27നാണ് ചൈനയിലെ വുഹാനിലെ ഹൂബെ പ്രവിശ്യയിലെ ആശുപത്രിയില്‍ അജ്ഞാത രോഗം പിടിപെട്ട രോഗിയെ കണ്ടെത്തിയത്. ചൈനീസ് ഡോക്ടര്‍ ഴാങ് ജിക്സിയനുമായി ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് ചര്‍ച്ചകൾ നടത്തിയിരുന്നു .
Read Also: ഗാന്ധി പ്രതിമ തകർത്ത് ഖാലിസ്ഥാനികൾ
ചൈനിയില്‍ ആദ്യഘട്ടത്തില്‍ കോവിഡ് ബാധിച്ചവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ലോകാരോഗ്യ സംഘടന ആറിയിച്ചിരുന്നു. വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നതനുസരിച്ച് അവിടെയും സംഘം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു.
Read Also: പുതിയ കോമ്പിനേഷന്‍ പാചക പരീക്ഷണം ; വെറുതേ തരാമെന്ന് പറഞ്ഞാലും വേണ്ടെന്ന് ആളുകള്‍
വൈറസിൻറ്റെ ഉത്ഭവം കൃത്യമായി മനസ്സിലാക്കുകയെന്നതാണ് തങ്ങളുടെ ശ്രമമെന്ന് ലോകാരോഗ്യ സംഘടനയുടെ ട്വീറ്റില്‍ പറയുന്നു. 2019 അവസാനമാണ് വുഹാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലാകെ 89,000 പേരെ വൈറസ് ബാധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. 4,600 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വലുതാണെന്ന വിലയിരുത്തലുമുണ്ട്. ഹ്യൂബെ പ്രവിശ്യയിലെ 0.44 ശതമാനം പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത് .
Post Your Comments