ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിക്കെതിരെ ഹരിയാന പൊലീസും കേസെടുത്തു. രാജ്യദ്രോഹകുറ്റമാണ് ചുമത്തിയിരിക്കുന്നത്. റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിയ്ക്കിടയില്‍ മരണമടഞ്ഞ കര്‍ഷകനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.
ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശശി തരൂര്‍ എംപി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ (നാഷനല്‍ ഹെറാള്‍ഡ്), സഫാര്‍ ആഗ (ക്വാമി ആവാസ്), വിനോദ് കെ ജോസ്, പരേശ് നാഥ് (കാരവന്‍) തുടങ്ങിയവര്‍ക്കെതിരേയാണ് ഹരിയാന ഗുരുഗ്രാം സൈബര്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നുമാണ് കുറ്റം. 124 എ, 153 എ, 153 ബി, 505 (2), 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലിസ് വ്യക്തമാക്കി. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാ ലോചന, ശത്രുത വളര്‍ത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
Post Your Comments