കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ വയനാട് കല്പറ്റ പുഴമുടി സ്വദേശിയായ വിജിത് വിജയനെതിരെ ഗുരുതര ആരോപണവുമായി ദേശീയ അന്വേഷണ ഏജന്‍സി. മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തില്‍ അംഗമായ വിജിത്താണ് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ തർജ്ജമ ചെയ്യുന്നതെന്നും അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് വിജിത്താണെന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
read also:ഹെൽമെറ്റ് വേട്ടയ്‌ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും , തിങ്കളാഴ്ച്ച മുതൽ കർശനപരിശോധന
കൂടാതെ ഒളിവിലുള്ള സി.പി. ഉസ്മാനുമായി നിരവധി തവണ വിജിത്ത് കൂടിക്കാഴ്ച നടത്തിയെന്നും ഒളിവിലുള്ള സി.പി.ഐ മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നത് വിജിത്താണെന്നും എന്‍.ഐ.എ പറയുന്നു. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജലീലുമായി വിജിത്തിന് അടുത്ത ബന്ധമുണ്ട്. ഉസ്മാന്‍, ജലീല്‍ എന്നിവരുമൊത്ത് വിവിധ ജില്ലകളില്‍ ഗൂഢാലോചനയില്‍ പങ്കടുത്തു.
വിജിത്തില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ള ലഭിച്ചിട്ടുണ്ട്. പച്ച, ബാലു, മുസഫിര്‍, അജയ് എന്നീ പേരുകളിലാണ് സംഘടനയില്‍ വിജിത്ത് അറിയപ്പെടുന്നതെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു
Post Your Comments