തിരുവനന്തപുരം: കാവിക്കോട്ടയിലേയ്ക്ക് മത്സരിക്കാനിറങ്ങി മുന്‍ മുഖ്യമന്ത്രിയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്ന മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. നേമത്തോ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുയര്‍ത്തുന്ന ബിജെപിയെ മുന്നില്‍ നിന്ന് നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. ഉമ്മന്‍ ചാണ്ടിയും ഈ നിര്‍ദേശത്തോട് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാൽ സംസ്ഥാനത്തെ ബിജെപിയുടെ ഏക സീറ്റായ നേമത്ത് തന്നെ ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. പുതുപ്പള്ളിക്ക് പുറത്ത് തോല്‍വി നേരിട്ടാല്‍ പോലും തനിക്ക് പ്രശ്‌നമില്ലെന്നും ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ശക്തമായ പോരാട്ടം നടത്താന്‍ തയ്യാറാണ് എന്നാണ് ഉമ്മന്‍ ചാണ്ടി നിലപാടെടുത്തത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ എന്ന വര്‍ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്ന ദിവസം; മുഖ്യമന്ത്രിയുടെ കുറിപ്പ്
ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ തലസ്ഥാന ജില്ലയിലും സീറ്റുകളൊന്നും നിലവില്‍ ഇല്ലാത്ത കൊല്ലത്തും അത് വലിയ ആവേശമായിരിക്കും സമ്മാനിക്കുക എന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. അതേസമയം ബിജെപിയെ എതിര്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വലിയ ഊര്‍ജ്ജമാണ് ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം നല്‍കുക എന്ന വിലയിരുത്തലുമുണ്ട്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറുകയാണെങ്കില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായേക്കും. ഇവിടെ വിജയിച്ചു കയറാന്‍ ചാണ്ടി ഉമ്മന് പ്രയാസമുണ്ടാവില്ല എന്ന വിലയിരുത്തലും കോണ്‍ഗ്രസ് വൃത്തങ്ങളിലുണ്ട്.
Post Your Comments