വാഷിംഗ്ടണ്‍ : 38 കോടിയിലേറെ ആസ്തിയുള്ള യുവതി കഴിയ്ക്കുന്നത് പൂച്ചയുടെ ഭക്ഷണം. അമേരിക്കയിലെ ലാസ്വേഗാസ് സ്വദേശിയും എഴുത്തുകാരിയുമായ എയ്മി എലിസബത്താണ് ഇത്ര വലിയ കോടീശ്വരിയായിട്ടും പൂച്ചയുടെ ഭക്ഷണം കഴിയ്ക്കുന്നത്. പൂച്ചയുടെ ഭക്ഷണം താന്‍ കഴിയ്ക്കുന്നതിന് വ്യക്തമായ കാരണവും എയ്മി പറയുന്നുണ്ട്. തന്റെ ചിലവ് ചുരുക്കുന്നതിന് വേണ്ടിയാണ് താന്‍ പൂച്ചയുടെ ഭക്ഷണം കഴിയ്ക്കുന്നതെന്നാണ് എയ്മി പറയുന്നത്.
പൂച്ചയ്ക്കുള്ള വില കുറഞ്ഞ ടിന് ഭക്ഷണമാണ് എയ്മിയുടെ ആഹാരം. ചിക്കന്‍, മീന്‍ എന്നിവയുടെ വില കുറഞ്ഞ ഭാഗങ്ങള്‍ വാങ്ങും. വീട്ടില്‍ എത്തിയ ചില അതിഥികള്‍ക്കും ഇത്തരത്തിലുള്ള ഭക്ഷണം നല്‍കിയെന്നും എയ്മി പറയുന്നു. പണം സമ്പാദിയ്ക്കാന്‍ താന്‍ സ്വീകരിക്കുന്ന വഴികളെ കുറിച്ച് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടായേക്കാം. എന്നാല്‍, താന്‍ അതൊന്നും വലിയ കാര്യമാക്കുന്നില്ലെന്നാണ് എയ്മി പറയുന്നത്.
പണം ചെലവാക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍ പുതിയ ഒരു സാധനവും വാങ്ങില്ല. പണം എങ്ങനെ ഉപയോഗിക്കാതിരിക്കാം എന്നതിനെ കുറിച്ച് മാത്രമാണ് എയ്മിയുടെ ചിന്ത. ചെലവാക്കേണ്ട പണത്തിന്റെ ഒരു ബഡ്ജറ്റ് എയ്മി തയ്യാറാക്കും. എന്ത് ആവശ്യം വന്നാലും അതില്‍ നിന്നും ഒരു രൂപ പോലും കൂടുതല്‍ ചെലവാക്കാന്‍ എയ്മി തയ്യാറാകാറുമില്ല.
Post Your Comments