Latest NewsKeralaNews

69കാരന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

അ​ടൂ​ർ: ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ക​ണ്ടെ​ത്തിയിരിക്കുന്നു. മ​ണ​ക്കാ​ല തോ​ട്ടു​ക​ട​വി​ൽ ടി.​എം. മാ​ത്യു (69)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. രാ​വി​ലെ 9.15നാ​ണ് വീ​ട്ടി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചു അ​ടൂ​ർ അ​ഗ്​​നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ച​പ്പോ​ഴേ​ക്കും മാ​ത്യു​വിന്റെ ശ​രീ​രം മു​ഴു​വ​ൻ ക​ത്തി​യി​രു​ന്നു. ഭാ​ര്യ മേ​ഴ്സി രാ​വി​ലെ മാ​വേ​ലി​ക്ക​ര കൊ​ല്ല​ക​ട​വിലെ വീ​ട്ടി​ലേ​ക്ക് പോ​യ സമയത്തായിരുന്നു സംഭവം നടന്നിരിക്കുന്നത്. ക​ട്ടി​ലി​ന​ടി​യി​ൽ തു​ണി വാ​രി​യി​ട്ട് ക​ത്തി​ച്ച​തിന്റെ ല​ക്ഷ​ണം കാ​ണു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button