Latest NewsNewsIndia

ഡൽഹി സംഘർഷം: ചരിത്ര സ്മാരകത്തിന് കേടുപാടുകളും പുരാതന വസ്തുക്കൾ കാണാതായെന്നും കേന്ദ്ര മന്ത്രി

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തിൽ ചെങ്കോട്ടയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പ്രതിഷേധത്തിൽ ചരിത്ര സ്മാരകങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ചെങ്കോട്ടയ്ക്ക് ഉള്ളിൽ സൂക്ഷിച്ച ചില പുരാതന വസ്തുക്കൾ കാണാതായതായും കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേൽ പറഞ്ഞു.

പ്രതിഷേധത്തിൽ 400 വർഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിനാണ് കേടുപാടുകൾ സംഭവിച്ചത്. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന അതീവ സുരക്ഷാ മേഖലകളിലടക്കം നാശനഷ്ടം ഉണ്ടായതായും കേന്ദ്ര മന്ത്രി പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വിലപിടിപ്പുള്ള പലതും കാണാതായിട്ടുണ്ട്. പുരാവസ്തുക്കൾക്കുണ്ടായ നാശനഷ്ടം നികത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെങ്കോട്ടയിലെ സിസിടിവി ക്യാമറ, മെറ്റൽ ഡിക്ടറ്റേഴ്‌സ്, സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം പ്രതിഷേധക്കാർ തകർത്തു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ ചെങ്കോട്ടയിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button