തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബിജെപി, കോണ്‍ഗ്രസ് മുക്ത കേരളത്തിനായി കളി തുടങ്ങി ബിജെപി കേന്ദ്രനേതൃത്വം . സംസ്ഥാനത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം ചേര്‍ക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ അധികാരം നേടാനാവില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി പുതിയ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ സഭാ തര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി തന്നെ ഇടപെട്ടതും ഈ നീക്കത്തിന്റെ ഭാഗമാണ്. ബിജെപി നേതാക്കളും സഭാ ആസ്ഥാനത്ത് എത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള നീക്കമാണ് കേരളത്തില്‍ ബിജെപി നടത്തുന്നത്.
Read Also : കര്‍ഷക പ്രതിഷേധത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടായിട്ടാണ് ബിജെപി ഇതിനെ കാണുന്നത്. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെ കൈവിട്ടാല്‍ പാര്‍ട്ടി ദുര്‍ബലമാകും. അത് ബിജെപിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളും ഈ തിരിച്ചടി ഭയന്ന് സഭാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ രൂപം കൊണ്ട സാഹചര്യത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളില്‍ ലക്ഷ്യം വെക്കണമെന്ന് ബിജെപിയുടെ പൊതു യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ദേശീയ തലത്തില്‍ നിന്ന് വലിയൊരു സംഘം കേരളത്തില്‍ സജീവമായത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ വേണ്ടിയാണ്.
സിപിഎമ്മിനോട് നേരിട്ട് എതിര്‍ക്കുന്നത് സംഘടനാപരമായി ബിജെപി സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് മുഖ്യ പ്രതിപക്ഷമായി മാറാനാണ് തീരുമാനം. അതിന് കോണ്‍ഗ്രസ് ദുര്‍ബലമാകണം. അതിലൂടെ പടി പടിയായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന ശക്തിയായി വളരുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. താഴേ തട്ട് മുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദേശം. ഒപ്പം പ്രത്യേക കര്‍മ പദ്ധതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
Post Your Comments