KeralaLatest NewsIndiaNews

അഴിമതിയുടെ കറപുരളാതെ നരേന്ദ്രമോദി സർക്കാർ; കെ സുരേന്ദ്രൻ

സി.പി.എമ്മിനെ നേരിടാൻ ശേഷിയുള്ള ഏക പാർട്ടിയായി കേരളത്തിൽ ബിജെപി മാറി

ആറുവർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ അഴിമതിയുടെ കറപുരളാതെയാണ് മുന്നോട്ട് പോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യു.ഡി.എഫ് നേതൃത്വത്തിലേക്ക് ഉമ്മൻചാണ്ടി വന്നതോടെ കഴിഞ്ഞ സർക്കാരിന്റെ അഴിമതികളും വീണ്ടും ചർച്ചയായി. പഴയകാര്യങ്ങൾ ഓർമ്മിക്കാൻ ജനങ്ങൾക്ക് അവസരം നൽകിയതിന് ഹൈക്കമാന്റിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തും അഴിമതികളും ഉമ്മൻചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങൾക്ക് ലഭിച്ചു.

Also Read: നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു ; ബിഹാർ സ്വദേശി അറസ്റ്റിൽ

ഇരുമുന്നണികളെയും നയിക്കുന്ന രണ്ട് മാന്യൻമാരെ വിലയിരുത്താനുള്ള അവസരം ജനങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴിമതി മുഖ്യവിഷയമാകുന്നത് ബി.ജെ.പിക്കും എൻഡിഎക്കുമാണ് ​ഗുണം ചെയ്യുക. ഭരണ-പ്രതിപക്ഷങ്ങൾ അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുകയാണെന്ന് കേരളത്തിലെ ഏത് കൊച്ചുകുട്ടികൾക്കും അറിയാം. യു.ഡി.എഫ്-എൽ.ഡി.എഫ് വോട്ട് കച്ചവടവും വർ​ഗീയ ശക്തികളുടെ ധ്രുവീകരണവും അതിജീവിച്ച് ഉജ്ജ്വല വിജയമാണ് ഭാരതീയ ജനതാപാർട്ടിയും ദേശീയ ജനാധിപത്യ സഖ്യവും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയത്. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് എൻഡിഎ സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ കേരളത്തിലും കോൺ​ഗ്രസ് എന്ന പാർട്ടി അപ്രസക്തമാവുകയാണ്.

Also Read: ഭർത്താവ് ഗൾഫിൽ, കാമുകനോടൊപ്പം 5 മാസം, ഒടുവിൽ മരണം; ടിജിൻ ടിഞ്ചുവിനെ കൂട്ടിക്കൊണ്ട് പോയത് കൊല്ലാൻ?

സി.പി.എമ്മിനെ നേരിടാൻ ശേഷിയുള്ള ഏക പാർട്ടിയായി കേരളത്തിൽ ബിജെപി മാറിയെന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ആറുവർഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ അഴിമതിയുടെ കറപുരളാതെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ അഴിമതി പരമ്പരക്ക് അറുതിവരുത്താൻ ദേശീയ ജനാധിപത്യ സഖ്യത്തിന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ കഴിയണം. കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഖിതരാണ്. മതവർഗീയതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനിരയാവുന്ന ഇരു വിഭാഗത്തിൻ്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി ശ്രമിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button