കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജിഐഎസ് അധിഷ്ഠിത സര്‍വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാരെ നിയമിക്കാൻ ഒരുങ്ങുന്നു. പ്ലസ്ടുവോ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിനകം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ അജാനൂര്‍, മടിക്കൈ, പള്ളിക്കര, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് വിഭാഗം ഓഫീസിലോ ലഭിക്കണം.
Post Your Comments