ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. അഞ്ചരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 10,19,89,243 ആയി ഉയർന്നു. 21,98,714 പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുളളത്. അമേരിക്കയിൽ രണ്ട് കോടി അറുപത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 4.33 ലക്ഷമായി. 1.60 കോടി പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ 1,07,20,971 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.73 ലക്ഷം പേരാണ് ചികിത്സയിലുളളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,93,162 ആയി ഉയർന്നു. 1.54 ലക്ഷം പേർ മരിച്ചു.ബ്രസീലിൽ തൊണ്ണൂറ് ലക്ഷം കൊവിഡ് ബാധിതരാണ് ഉളളത്. 2.21ലക്ഷം പേർ മരിച്ചു. എഴുപത്തിയൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയേഴ് ലക്ഷം പേർക്കുവീതമാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments