കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് രണ്ടാമതും ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിക്കുന്നു. കൊറോണറി ധമനികളിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്റ്റെൻഡുകൾ ഇടുകയുണ്ടായി. ബുധനാഴ്ചയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. ഇതിന് മുൻപ് ജനുവരി രണ്ടിന് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഗാംഗുലിയുടെ ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തുകയുണ്ടായി. ഇതില്‍ ഒന്നിനുമാത്രമാണ് അന്ന് സ്റ്റെന്‍ഡ് ഇട്ടത്. കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗാംഗുലി ഉള്ളത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Post Your Comments