ന്യൂഡല്‍ഹി: ഫെബ്രുവരി മുതല്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക് വാക്സിന് വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന് വിതരണവും ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.
Read Also : അണ്ണാ ഹസാരെ പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു
വാക്സിന് നല്‍കേണ്ട കോവിഡ് മുന്‍നിര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്. നിലവില്‍ 61 ലക്ഷം പേരുടെ വിവരങ്ങള്‍ കോവിന്‍ പോര്‍ട്ടലില്‍ സമാഹരിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരം മുതല്‍ മുന്നണി പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വാക്സിനേഷന് ഒരുമിച്ച് നടത്തണമെന്ന് നിര്‍ദേശിച്ചതായും കേന്ദ്രം വ്യക്തമാക്കി.
Post Your Comments