ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കിയതോടെ ആഗോളതലത്തിൽ രോഗമുക്തി നിരക്കിൽ മുൻപന്തിയിലെത്തി ഇന്ത്യ . രാജ്യത്ത് രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക് എത്തി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,03,73,606 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 14,301പേരാണ് രോഗ മുക്തരായത്. രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1.75 ലക്ഷമായി കുറഞ്ഞു (1,73,740 ). ആകെ രോഗബാധിതരുടെ 1.62 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
ചികിത്സയിൽ ഉള്ളവരിൽ 80 ശതമാനത്തോളം കേരളം, മഹാരാഷ്ട്ര , ഉത്തർ പ്രദേശ് , കർണാടക, പശ്ചിമ ബംഗാൾ ഇനി അഞ്ചു സംസ്ഥാനങ്ങളിലാണ്. ജനുവരി 28 രാവിലെ 7.30 വരെയുള്ള കണക്കുകൾ പ്രകാരം 23.5 ലക്ഷത്തിലധികം (23,55,979) ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 6,102 സെഷനുകളിലായി 3,26,499 പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 42,674സെഷനുകൾ വിജയകരമായി പൂർത്തിയായി.
Post Your Comments