ബംഗളുരു: ലോകശക്തികളാകാന്‍ യുഎസും ഇന്ത്യയും , എയ്റോ ഇന്ത്യയില്‍ യുഎസ്-ഇന്ത്യ കൂട്ടുകെട്ട് . എയ്‌റോ ഇന്ത്യ 2021ല്‍ യു.എസ് പങ്കെടുക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിന്റെ മറ്റൊരു ഉദ്ദാഹരണമാണ്. യു.എസ് ഷാര്‍ജി ദ’ഫയാ(Chargé d’Affaires) ആയ ഡോണ്‍ ഹെഫ്‌ലിനാകും, പരിപാടിയില്‍ പങ്കെടുക്കുന്ന, അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതിരോധ വ്യവസായ പ്രതിനിധികളും ഉള്‍പ്പെടുന്ന, ഉന്നതതല പ്രതിനിധിസംഘത്തെ നയിക്കുക.
Read Also : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ ബിജെപി
നിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ക്രമത്തെ ഇന്തോ-പസിഫിക് മേഖലയില്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഇരു രാജ്യങ്ങളുടെയും സൈനിക സംവിധാനങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. എയ്റോ ഇന്ത്യ 2021ലെ അമേരിക്കയുടെ പൊതു, സ്വകാര്യ പങ്കാളിത്തം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെ രാജ്യം എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നതാണ് സൂചിപ്പിക്കുന്നത്.
എയ്റോ സ്പേസ് ക്വാളിറ്റി റീസേര്‍ച്ച് & ഡെവലപ്പ്‌മെന്റ് എല്‍എല്‍സി, എയര്‍ബോണ്‍ ഇന്‍കോര്‍പ്പറേറ്റഡ്, ബോയിങ്ങ്, ഐഇഎച്ച് കോര്‍പ്പറേഷന്‍, ജി വി ഏവിയേഷന്‍, ജനറല്‍ അറ്റോമിക്സ്, ഹൈ ടെക്ക് ഇപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, എല്‍ 3 ഹാരിസ്, ലാവര്‍സബ് ഇന്ത്യ, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍, ട്രക്ക സിസ്റ്റംസ് എന്നീ മുന്‍നിര അമേരിക്കന്‍ ഡിഫന്‍സ് കമ്ബനികളും എയ്റോ ഇന്ത്യ 2021ല്‍ പങ്കെടുക്കുന്നുണ്ട്. സൗത്ത് ഡക്കോട്ടയിലെ എല്‍സ്വര്‍ത്ത് എയര്‍ഫോഴ്‌സ് ബേസില്‍ വച്ച് നിര്‍മ്മിച്ച 28മത് ബോംബ് വിംഗില്‍പ്പെട്ട ബി-1ബി ലാന്‍സര്‍ ഹെവി ബോംബര്‍ പരിപാടിയിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
Post Your Comments