ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരുടെ പേരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഘടനാ നേതാവായ ദർശൻ പാലിന് ഡൽഹി പോലീസിന്റെ നോട്ടീസ്. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോലീസുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. മൂന്ന് ദിവസത്തിനുളളിൽ ഇക്കാര്യം ബോധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : ഡബ്‌സ്മാഷ് ക്വീൻ സൗഭാഗ്യയുടെ പുതിയ വീഡിയോ വൈറൽ ആകുന്നു ; വീഡിയോ കാണാം
അക്രമം നടത്തിയവരെ ഫെയ്‌സ് റെക്കഗ്നീഷൻ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയുമെന്ന് ഡൽഹി പോലീസ് കമ്മീഷണർ എസ്.എൻ ശ്രീവാസ്തവ വ്യക്തമാക്കിയിരുന്നു. കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കളെയും ഒഴിവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേ സമയം കേരളത്തിൽ നിന്ന് പങ്കെടുത്ത നേതാക്കളുടെ കാര്യവും ആശങ്കയിലായിരിക്കുകയാണ്. പൊതുമുതൽ തല്ലി തകർത്തു, കൊള്ളയടിച്ചു അങ്ങനെ എല്ലാ വകുപ്പുകൾ അനുസരിച്ചും കേസ് എടുക്കുമെന്നാണ് റിപ്പോർട്ട്.
റിപ്പബ്ലിക് ദിനത്തിൽ കർഷകസമരക്കാർ സംഘടിപ്പിച്ച കിസാൻ പരേഡിൽ കെ.കെ. രാഗേഷ് എം.പിയും പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ഷാജഹാൻപുരിൽ നിന്നും റാലി തുടങ്ങിയപ്പോൾ മുൻനിരയിലെ ഒരു ട്രാക്ടറിലെ ഡ്രൈവിങ് സീറ്റിൽ അദ്ദേഹം ഇരിപ്പുറപ്പിച്ചു. കിസാൻസഭ പ്രസിഡന്റ് അശോക് , ജോ. സെക്രട്ടറി വിജു കൃഷ്ണൻ തുടങ്ങിയവരും ട്രാക്ടറിൽ രാഗേഷിനൊപ്പമുണ്ടായിരുന്നു. കര്‍ഷകസമരത്തിന് പിന്തുണയുമായി ബിന്ദു അമ്മിണിയും സമരപന്തലിൽ എത്തിയിരുന്നു.
Post Your Comments