മുംബൈ: ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത് എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറിയെന്ന് റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.
ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പട്ടികയില്‍ ജിയോ അഞ്ചാമത് എത്തുകയുണ്ടായി. നൂറില്‍ 91.7 ബിഎസ്‌ഐ സ്‌കോര്‍ നേടിയാണ് ജിയോ നേട്ടം സ്വന്തമാക്കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുകയുണ്ടായി. 40 കോടി ഉപയോക്താക്കളാണ് ഇപ്പോള്‍ ജിയോക്ക് ഉള്ളത്.
ചൈനീസ് ആപ്പ് ആയ വീ ചാറ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 95.4 ബ്രാന്‍ഡ് ഇന്‍ഡക്‌സ് നേടിയാണ് വീചാറ്റ് ഒന്നാമത് എത്തിയിരിക്കുന്നത്. ഓട്ടോമൊബൈല്‍ ഭീമന്‍ ആയ ഫെറാറിയാണ് ബ്രാന്‍ഡ് കരുത്തില്‍ രണ്ടാമത്. റഷന്‍ ബാങ്ക് എസ്‌ബെര്‍, ബിവറേജ് കമ്പനി കൊക്ക കോള എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
Post Your Comments