
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിനെതിരായി ഇന്ത്യ സ്വീകരിച്ച നടപടികളെ കൈയടിച്ച് ലോകരാഷ്ട്രങ്ങള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നമ്പര്‍ വണ്‍ എന്ന് ലോകനേതാക്കളും. അതേസമയം, ഇന്ത്യയുടെ വിജയം ലോകത്തിന് മുഴുവന്‍ സഹായകരമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിനെതിരായി ഇന്ത്യ സ്വീകരിച്ച നടപടികളെ അദ്ദേഹം എടുത്തുപറയുകയും ചെയ്തു. കോവിഡിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരിക്കല്‍ പോലും നിയമന്ത്രണം നഷ്ടമായിട്ടില്ലെന്നും സജീവമായ അനുകൂല സമീപനത്തിലൂടെയും പൊതുജന പങ്കാളിത്തത്തോടെയും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വലിയ ദുരന്തത്തില്‍ നിന്ന് മുഴുവന്‍ മനുഷ്യരാശിയെയും ഞങ്ങള്‍ രക്ഷിച്ചു. നിരവധി ജീവനുകള്‍ രക്ഷിക്കുന്നതില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി രാജ്യത്ത് ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകരില്‍ കുത്തിവയ്പ് നടത്തിയെന്നും പ്രധാനമന്ത്രി മോദി ആഗോള ഫോറത്തില്‍ വ്യക്തമാക്കി.
വാക്‌സിനുകള്‍ എത്തിച്ചു കൊടുത്തും ആളുകളെ പരിശീലിപ്പിച്ചും ആഗോള സമൂഹത്തോടുള്ള ഉത്തരവാദിത്തം ഞങ്ങള്‍ നിറവേറ്റിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്റ്റിവിറ്റി, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തത്സമയ ഡാറ്റ തുടങ്ങിയവയില്‍ ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments