Latest NewsKeralaNews

തെറിവിളികള്‍ കേട്ടിട്ടുണ്ട്.. സൈബര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല, മാനവികത എന്നെ പഠിപ്പിച്ചത് ഇതാണ്..

പക്ഷെ ഇവിടെ ഇന്നിതിട്ടത് ഈ അച്ഛന്റെയും മകളുടെയും ഫോട്ടോക് താഴെവന്ന കമന്റിനെതിരെയാണ്...

സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മകള്‍ക്ക് ഒപ്പം ബാലിക ദിനത്തില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകള്‍ പങ്കുവെച്ചയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഇയാളെ അവിടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ ഇത് സബന്ധിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുരയാണ് ആക്ടിവിസ്റ്റും ബിഗ്‌ബോസ് താരവുമായ ദിയ സന.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

ഒരിക്കലും സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല.. ഇയാളുടെ ഫോട്ടോ ഒന്ന് ട്രോളാന്‍ പോലും എന്റെ വാളില്‍ ഉപയോഗിക്കാനും ഇഷ്ടമല്ല.. പക്ഷെ ഇവിടെ ഇന്നിതിട്ടത് ഈ അച്ഛന്റെയും മകളുടെയും ഫോട്ടോക് താഴെവന്ന കമന്റിനെതിരെയാണ്… ഒരിക്കലും ഒരു പെണ്‍കുട്ടികള്‍ക്കു നേരെയും നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല.. മാനവികത എന്നെ പഠിപ്പിച്ചത് ഇതാണ്…

ദിയ സനയുടെ കുറിപ്പ്, സംഘപരിവാറിന്റെ ഒരുപാട് തെറിവിളികള്‍ കേട്ടിട്ടുണ്ട്. എന്റെ മകനെ ചേര്‍ത്തുവരെ എന്നെപ്പറ്റി മോശം പറഞ്ഞ ആളിനെതിരെ പ്രതികരിച്ചിട്ടുണ്ട്.. ഒരിക്കലും സുരേന്ദ്രന്റെ നിലപാടിനോടും വ്യക്തിയോടും യോജിക്കാന്‍ കഴിയില്ല.. ഇയാളുടെ ഫോട്ടോ ഒന്ന് ട്രോളാന്‍ പോലും എന്റെ വാളില്‍ ഉപയോഗിക്കാനും ഇഷ്ടമല്ല.. പക്ഷെ ഇവിടെ ഇന്നിതിട്ടത് ഈ അച്ഛന്റെയും മകളുടെയും ഫോട്ടോക് താഴെവന്ന കമന്റിനെതിരെയാണ്… ഒരിക്കലും ഒരു പെണ്‍കുട്ടികള്‍ക്കു നേരെയും നടക്കുന്ന സൈബര്‍ അക്രമങ്ങള്‍ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല.. മാനവികത എന്നെ പഠിപ്പിച്ചത് ഇതാണ്..

മറ്റൊരു കുറിപ്പില്‍ ദിയ സന പറഞ്ഞതിങ്ങനെ, എന്റെ വാപ്പ ഒരു നേതാവുമല്ല.. സ്വാധീനവും ഇല്ല… സൈബറിടങ്ങളില്‍ അക്രമം ഏറ്റുവാങ്ങുന്ന സ്ത്രീ എന്റെ ജീവിതത്തില്‍ കണ്ടതും അനുഭവിച്ചതും ഞാന്‍ തന്നെയാ.. എന്നെപോലെ ഒരുപാട് സ്ത്രീകള്‍ ഉണ്ട്.. പല അനുഭവങ്ങള്‍ സൈബറിടത്തു നിന്ന് ഏറ്റു വാങ്ങിയവര്‍.. എല്ലാവര്‍ക്കും നീതി ലഭിക്കണം.. സൈബര്‍ നിയമങ്ങള്‍ പുതിയത് ഉണ്ടാകണം.. ഉള്ള നിയമങ്ങള്‍ സ്‌ട്രോങ്ങ് ആകണം…

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button