COVID 19Latest NewsNewsInternational

കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുതിയ രീതി പരീക്ഷിച്ച് ചൈന

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടമായുള്ള കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുതിയ രീതി പരീക്ഷിച്ച് ചൈന. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കൊവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്‌ക്കെടുക്കുന്നതാണ് ഈ പുതിയ രീതി. പലയിടങ്ങളിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ ഫലപ്രദമായ രീതിയില്‍ ഇത് കണ്ടെത്താനാണ് പുതിയ രീതിയെന്നാണ് അധികൃതരുടെ വിശദീകരണം.

Read Also : മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി

ശ്വാസകോശത്തില്‍ കൊറോണ വൈറസ് അവശേഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദിവസം മലദ്വാരത്തിലും സമീപത്തുമായി വൈറസ് കണ്ടേക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇക്കാര്യം നേരത്തെ പല പഠനറിപ്പോര്‍ട്ടുകളിലും വ്യക്തമാക്കപ്പെട്ടതാണ്.

എന്നാല്‍ ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ‘വെയ്‌ബോ’യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. അധികൃതര്‍ എത്ര വിശദീകരണം നല്‍കിയാലും ഇത് അപമാനകരമായ രീതിയാണെന്നും അതിനാല്‍ തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button