കോഴിക്കോട്: കൂട്ടുകാരി ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തതായി യുവതിയുടെ വാര്‍ത്താസമ്മേളനം, പുറത്തായത് പ്രവാസി ഭര്‍ത്താവിന്റെ കാമുകിയുമൊത്തുള്ള കറക്കവും പുറംപൂച്ചും. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിന്‍സിയായിരുന്നു തന്റെ ഭര്‍ത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ വശീകരിച്ച് തന്റെ ജീവിതത്തില്‍ നിന്നും അകറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്.
Read Also : കൊറോണ വൈറസ് വ്യാപനത്തിനെതിരായി ഇന്ത്യ സ്വീകരിച്ച നടപടികളെ കൈയടിച്ച് ലോകരാഷ്ട്രങ്ങള്‍
എന്നാല്‍ എല്ലാ മാസവും ഭാര്യക്ക് 5000 രൂപ വീതം നല്‍കാറുണ്ടെന്ന് ഭര്‍ത്താവ് ഭാഗ്യേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവ് പറയുന്നത് പച്ചക്കള്ളമാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് തനിക്ക് പണം തരുന്നതെന്നും തന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ബിന്‍സി പറയുന്നു. വര്‍ഷങ്ങളായി തന്നെയും മകനെയും തിരിഞ്ഞുനോക്കാതെ കാമുകിയുമൊത്ത് ഗള്‍ഫില്‍ കഴിയുകയാണ് ഭര്‍ത്താവെന്നും ബിന്‍സി പറഞ്ഞു.
2006ലാണ് കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിയായ ഭാഗ്യേഷും ബിന്‍സിയും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹസമയത്ത് 60 പവനിലേറെ സ്വര്‍ണം വീട്ടുകാര്‍ ബിന്‍സിക്ക് നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ ഇരുവരും ഗുരുവായൂരിലായിരുന്നു താമസിച്ചത്. ഗുരുവായൂരിലെ റിസോര്‍ട്ടിലായിരുന്നു അക്കാലത്ത് ഭാഗ്യേഷിന് ജോലി. പിന്നീട് ബിന്‍സിയുടെ സ്വര്‍ണം വിറ്റിട്ടാണ് ഭാഗ്യേഷ് ഗള്‍ഫിലേക്ക് പോയത്. ഭാഗ്യേഷ് ഗള്‍ഫിലുള്ള സമയത്ത് തന്നെയാണ് ഇവരുടെ അയല്‍വാസിയായ സ്ത്രീയെ ബിന്‍സി പരിചയപ്പെടുന്നത്.
നൃത്ത അദ്ധ്യാപികയായ ബിന്‍സി ആ മേഖലയുമായി ബന്ധപ്പെട്ടാണ് അവരുമായി അടുപ്പത്തിലാവുന്നത്. ഇതിനിടെ ഭാര്യയുടെ കൂട്ടുകാരിയും ഭാഗ്യേഷും അടുപ്പത്തിലായി. കൂട്ടുകാരി തന്റെ അനിയത്തിയെ പോലെയാണെന്നാണ് ഭാഗ്യേഷ് ബിന്‍സിയോട് പറഞ്ഞിരുന്നത്.
ജോലി ചെയ്യുന്ന ഇടങ്ങളിലെല്ലാം ഭാഗ്യേഷിന്റെ ഫോട്ടോ കാണിച്ച് ഇത് തന്റെ ഭര്‍ത്താവാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ബിന്‍സിയും അപകടം മനസ്സിലാക്കിയത്. ഈ സമയത്ത് തന്നെ ബിന്‍സി ഇനി തന്റെ വീട്ടിലേക്ക് വരരുതെന്നും തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കുരുതെന്നും ബിന്‍സി പറഞ്ഞു. ഇതിന്റെ പേരില്‍ ഭാഗ്യേഷ് ബിന്‍സിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
ഇതിന് ശേഷം ഗള്‍ഫിലേക്ക് പോയ ഭാഗ്യേഷ് പിന്നീട് എല്ലാ ആറ് മാസത്തിലും നാട്ടില്‍ വരാറുണ്ടെങ്കിലും ഭാര്യ ബിന്‍സിയെയും മകനെയും തിരിഞ്ഞുനോക്കാറില്ല. ഭാര്യയോട് ഓരോ കാരണങ്ങള്‍ പറഞ്ഞ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുമ്പോഴും എല്ലാ ആറ് മാസത്തിലും നാട്ടിലെത്തി കാമുകിയെയും കൂടെകൂട്ടി ആലപ്പുഴയിലെ റിസോര്‍ട്ടുകളില്‍ താമസിക്കുകയാണ് ചെയ്തിരുന്നത്. പിന്നീട് കാമുകിക്കും ഗള്‍ഫില്‍ ജോലി ശരിയാക്കി നല്‍കി അങ്ങോട്ട് കൊണ്ടുപോയി. ഇതിനിടയില്‍ കാമുകിയുമായി നാട്ടിലെത്തി മൂകാംബികയില്‍ വെച്ച് താലികെട്ടുകയും ചെയ്തു. പിന്നീട് പലപ്പോഴും നാട്ടിലെത്തുന്നുണ്ടെങ്കിലും ഭാര്യയെയും മകനെയും കാണാന്‍ ഭാഗ്യേഷ് തയ്യാറായിരുന്നില്ല.
ഫറോക്ക് പൊലീസില്‍ ബിന്‍സി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഭാഗ്യേഷുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഗള്‍ഫിലാണെന്നും ഉടന്‍ നാട്ടിലെത്തുമെന്നുമാണ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടിലെത്തിയപ്പോഴൊന്നും ഭാഗ്യേഷ് പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല. രഹസ്യമായി വീട്ടിലെത്തുകയും ആലപ്പുഴയിലെ റിസോര്‍ട്ടില്‍ മുറിയെടുത്ത് കാമുകിയുമായി താമസിക്കുകയുമാണ് ചെയ്തിരുന്നത്.
Post Your Comments