Latest NewsIndiaNewsInternational

മൂന്നാം ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി

ന്യൂഡൽഹി: റഫേൽ വിമാനങ്ങളുടെ മൂന്നാമത്തെ ബാച്ച് ഇന്ത്യയിൽ എത്തി. ചൈനയുമായി അതിർത്തി സംഘർഷങ്ങൾ പതിവായ കിഴക്കൻ ലഡാക്കിലാകും പുതിയ ബാച്ച് റഫേലുകൾ വിന്യസിക്കുകയെന്നാണ് വിവരം. മൂന്ന് വിമാനങ്ങളാണ് കൈമാറിയത്. ഇതോടെ ഇന്ത്യൻ വ്യോമസേനയിലെ റഫേൽ വിമാനങ്ങളുടെ എണ്ണം 11 ആയി ഉയർന്നു.

Read Also : ഒറ്റ റോക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോർഡ് ഇട്ട് സ്‌പേസ് എക്‌സ് 

ഫ്രാൻസിൽ നിന്നും തുടർച്ചയായി 7000 കിലോമീറ്റർ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വ്യാേമസേനയാണ് ഫ്രാൻസിൽ നിന്നുള്ള യാത്രാമദ്ധ്യേ ഇക്കുറി റഫേലിന് ആകാശത്ത് വെച്ച് ഇന്ധനം നിറച്ചത്. യുഎഇ യുടെ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് ദൗത്യം വിജയകരമായി നിർവ്വഹിച്ചത്. ഇന്ത്യയും യുഎഇയുമായുള്ള പ്രതിരോധ സഹകരണം ദൃഢമാക്കുന്ന നീക്കം കൂടിയായിരുന്നു ഇത്.

ജൂലൈ 29 നാണ് ആദ്യ ബാച്ച് റഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയത്. അഞ്ച് വിമാനങ്ങളായിരുന്നു കൈമാറിയത്. നവംബറിൽ രണ്ടാമത്തെ ബാച്ചിൽ മൂന്ന് വിമാനങ്ങളും എത്തി. 36 റഫേൽ യുദ്ധ വിമാനങ്ങൾക്കാണ് 2016 സെപ്തംബറിൽ ഇന്ത്യ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതായിരുന്നു ഇടപാട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button