COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്നലെ 216 പേർക്ക് കോവിഡ് ബാധ

റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,66,723 ആയി ഉയർന്നിരിക്കുന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്ന് നാലുപേർ കൂടി മരിക്കുകയുണ്ടായി. 216 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും ചെയ്‍തു. ചികിത്സയിലായിരുന്ന 205 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് മുക്തരുടെ എണ്ണം 3,58,545 ആയി ഉയർന്നു.

കൊവിഡ് ബാധിച്ച് ഇതുവരെ 6363 പേരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2115 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 348 ആയി. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button