NattuvarthaLatest NewsKeralaNews

ബൈക് മോഷ്ടാവെന്ന് ആരോപിച്ച്‌ യുവാവിന് ക്രൂര മര്‍ദനം

കൊല്ലം: കൊല്ലത്ത് ബൈക് മോഷ്ടാവെന്ന് ആരോപിച്ച്‌ യുവാവിന് ക്രൂര മര്‍ദനം. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനാണ് ക്രൂര മര്‍ദനമേൽക്കേണ്ടി വന്നത്. ബൈക് മോഷ്ടാവല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അക്രമകാരികള്‍ പിന്‍തുടര്‍ന്ന് വന്ന് വീണ്ടും മർദിച്ചു.

എന്നാൽ യഥാര്‍ത്ഥ ബൈക്ക് മോഷ്ടാക്കളെ പിന്നീട് പൊലീസ് പിടികൂടി. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് യുവാവ്. മര്‍ദിച്ചവരെയും മര്‍ദന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഷംനാദ് പരാതി നല്‍കിയിട്ടുണ്ട്. മര്‍ദിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button