CricketLatest NewsNewsIndiaSports

സൗരവ്‌ ഗാംഗുലി വീണ്ടും ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡൻറ്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവുമായി സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഈമാസം ആദ്യം അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ജനുവരി ഏഴിന് ആശുപത്രിവിട്ട ഗാംഗുലി വിശ്രമത്തിലായിരുന്നു.

വീണ്ടും ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ സഹായിക്കൊപ്പം ഗാംഗുലി എത്തി. ഉടനെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒമ്പത് അംഗ മെഡിക്കല്‍ സംഘം ഗാംഗുലിയെ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെയും വിദേശത്തെയും പ്രശസ്ത കാര്‍ഡിയോളജിസ്റ്റുമാരായി ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്യുമെന്ന് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button