തിരുവനന്തപുരം: സോളാർ കേസിന് പിന്നാലെ സരിത എസ്. നായർക്കെതിരായ തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. സർക്കാരിൻറെ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങല്‍ തട്ടിയെന്നാണ് കേസ്. നെയ്യാറ്റിൻകര സ്വദേശികളായ രതീഷ്, ഷാജു എന്നിവരാണ് ജോലി വാഗ്ദനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങിയത്. ഈ രണ്ടുപേരും സോളാർ കേസ് പ്രതിയായ സരിത നായരുടെ ഇടനിലക്കാരെന്നാണ് പരാതിക്കാരുടെ മൊഴിയിൽ പറയുന്നത്.
എന്നാൽ പണം നഷ്ടമായ രണ്ടുപേരാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്. ഇതിൽ ഒരു പരാതിക്കാരെൻറെ ഫോണിലേക്ക് വിളിച്ചാണ് കേസിലെ രണ്ടാം പ്രതിയായ ഷാജു ഭീഷണിപ്പെടുത്തിയത്. ഈ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് നെയ്യാറ്റികര പൊലീസിന് പരാതിക്കാരൻ കൈമാറിത്. സരിതക്കെതിരെ പരാതി നൽകിയ ശേഷം ഓഫീസിലെത്തിയും ചിലർ ഭീഷണിപ്പെടുത്തതായും പരാതിയിൽ പറയുന്നുണ്ട്. കെടിഡിസി, ബെവ്ക്കോ എന്നീ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രതികള്‍ ജോലിക്ക് ഹാജരാകാനുള്ള ഉത്തരവും നൽകി. ഇതുമായി ഓഫീസുകളിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. പക്ഷെ പരാതി നൽകിശേഷം പരാതിക്കാർ തുടർന്ന് പൊലീസിനോട് സഹകരിച്ചില്ല.
Read Also: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് ; രണ്ടുപേരെ പിടികൂടി
അതേസമയം പണം നൽകി കേസ് ഒത്തു തീർക്കാനുള്ള നീക്കത്തിൻറെ ഭാഗമായാണ് പരാതിക്കാർ മാറിനിന്നതെന്നാണ് പൊലീസിൻറെ സംശയം. കൂടാതെ പരാതിക്കാർക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യവും ഇപ്പോൾ പുറത്തുവരുന്നു. കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ ഇതേവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പൊലീസ് അന്വേഷണം നടക്കുന്നതിടെ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രതീഷ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് സത്യപ്രതിജ്ഞയും ചെയ്തു. കേസൊതുക്കാൻ പൊലീസിലും വൻ സമ്മർദ്ദമുണ്ടെന്നാണ് ആക്ഷേപം.
Post Your Comments