തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിൽ സർക്കാരിന് പങ്കില്ലെന്ന് പിസി ജോർജ് എംഎൽഎ. കേന്ദ്രസർക്കാർ നൽകുന്ന കിറ്റിലെ തുണിസഞ്ചിമാത്രമാണ് പിണറായി വിജയന്റെ സംഭാവനയെന്നും പിസി ജോർജ് പറഞ്ഞു. ഇത് പറയാൻ കോൺഗ്രസോ ബിജെപിയോ ശ്രമിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. കൗമുദി ടിവിയുടെ ഒരു പരിപാടിയിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
ഭക്ഷ്യകിറ്റ് വിതരണം ഭക്ഷ്യമന്ത്രിയുടെ വീട്ടിൽ നിന്നുകൊടുക്കുന്നതോ, പിണറായി വിജയന്റെ കുടുംബസ്വത്തോ അല്ല. കേന്ദ്രസർക്കാർ കൊടുക്കുന്നതിനെ തുണിസഞ്ചിയിലാക്കി വിതരണം ചെയ്യുന്നുവെന്നേയുള്ളൂ. പിണറായിയുടെതായിട്ട് തുണിസഞ്ചി മാത്രമേയുള്ളൂ. ബാക്കി മുഴുവൻ കേന്ദ്രം സൗജന്യമായിട്ട് കൊടുക്കുന്നതാണ് പിസി ജോർജ് പറഞ്ഞു.
ഫ്രീ കൊടുക്കുന്ന 35 കിലോ അരിയും, 15 രൂപവച്ച് കൊടുക്കുന്ന 10 കിലോ അരിയുടെയും എഴുപത് ശതമാനവും കേന്ദ്രം നൽകുന്നതാണ്. പക്ഷേ ജനം വിചാരിച്ചിരിക്കുന്നത് പിണറായി തരുന്ന ഔദാര്യമാണെന്നാണ് എന്നും പിസി ജോർജ് പറഞ്ഞു.
Post Your Comments