ന്യൂഡല്‍ഹി : കോവിഡ് കാലത്തും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം 13 ശതമാനം ഉയർന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾക്ക് എഫ്.ഡി.ഐ.യിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയും ചൈനയും വളർച്ച കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞവർഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം. ഡിജിറ്റൽ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവിടങ്ങളിലേക്ക് ഫേസ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികൾ നടത്തിയ മൂലധന നിക്ഷേപം വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
എന്നാൽ ആഗോള തലത്തിൽ എഫ്.ഡി.ഐ. 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019-ൽ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര-വികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ട്രെൻഡ് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
Post Your Comments