Latest NewsNewsIndia

സ്ഥിരമായി ഭാര്യയോട് അസഭ്യവും കുത്തുവാക്കും; അച്ഛനെ മകന്‍ ഇഷ്ടിക കൊണ്ട് ഇടിച്ചു കൊന്നു

വീട്ടിലെ കടബാധ്യതയുടെ പേരുപറഞ്ഞ് ഭാര്യയോട് സ്ഥിരമായി അച്ഛന്‍ കുത്തുവാക്ക് പറയാറുണ്ട്.

ലക്‌നൗ: സ്ഥിരമായി തന്റെ ഭാര്യയെ അച്ഛന്‍ അസഭ്യം പറയുകയും കുത്തുവാക്ക് പറയുകയും ചെയ്ത അച്ഛനെ കൊലപ്പെടുത്തി മകൻ. ഉത്തര്‍പ്രദേശിലാണ് സംഭവം. മകന്‍ പോലീസ് പിടിയിൽ.

ജനുവരി 19നാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഗ്രാമത്തിന്റെ വെളിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മകന്റെ സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

read also:വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ കൊന്നുതള്ളുന്ന നാട്, അപകടകരമായ വിശ്വാസത്തെക്കുറിച്ചു ജോമോള്‍ ജോസഫ്

വീട്ടിലെ കടബാധ്യതയുടെ പേരുപറഞ്ഞ് ഭാര്യയോട് സ്ഥിരമായി അച്ഛന്‍ കുത്തുവാക്ക് പറയാറുണ്ട്. കൂടാതെ മദ്യപിച്ച്‌ വന്ന് സ്ഥിരമായി ഭാര്യയെ ശല്യം ചെയ്യുന്നതായി മകന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കഴുത്തു ഞെരിച്ച്‌ ശ്വാസംമുട്ടിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button