Latest NewsNewsIndia

രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം ഇ​ന്ന് 72-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രേ​ഡി​ന്‍റെ ദൈ​ര്‍​ഘ്യ​വും കാ​ണി​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​ത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനെത്തിയ കര്‍ഷകനെ പൊലീസ് 9 മണിക്കൂറോളം ബന്ദിയാക്കിയാതായി പരാതി

ഇ​ത്ത​വ​ണ​ത്തെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് വി​ശി​ഷ്ടാ​തി​ഥി ഇ​ല്ലെ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. അ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ആ​ദ്യ​മാ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന് വി​ശി​ഷ്ടാ​തി​ഥി പ​ങ്കെ​ടു​ക്കാ​തി​രി​ക്കു​ന്ന​ത്.

രാ​വി​ലെ ഒ​ന്‍​പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ ആ​ദ​ര​വ​ര്‍​പ്പി​ക്കും. 9:50ന് ​പ​രേ​ഡ് ആ​രം​ഭി​ക്കും. 32 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. കേ​ര​ള​മു​ള്‍​പ്പ​ടെ 17 സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും ഒ​രു​ക്കു​ന്ന ടാ​ബ്ലോ പ​രി​പാ​ടി​യു​ടെ മാ​റ്റ് കൂ​ട്ടും.

25,000 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ​രേ​ഡ് കാ​ണാ​ന്‍ അ​നു​മ​തി. വി​ജ​യ്ചൗ​ക്കി​ല്‍ നി​ന്നും ധ്യാ​ന്‍​ച​ന്ദ് നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വ​രെ​യാ​ണ് പ​രേ​ഡ് ന​ട​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button