ന്യൂഡൽഹി : കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മൈനസ് എട്ട് ശതമാനത്തിലേക്ക് കൂപ്പുകുത്തിയ രാജ്യത്തിന്റെ ജിഡിപി നിരക്ക് കുതിച്ചുയരുമെന്ന് ഐ.എം.എഫ് വേൾഡ് എക്കണോമിക്ക് ഔട്ട്ലുക്ക് ഗ്രോത്ത് പ്രൊജക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Also : കെഎസ്ആർടിസി ബസിലും സ്വർണ്ണക്കടത്ത് , പിടികൂടിയത് 1.84 കിലോ സ്വർണം
ജനുവരിയിൽ പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് പ്രവചിക്കുന്നത്. 2020 ൽ മൈനസ് എട്ട് ശതമാനത്തിലേക്ക് താഴ്ന്ന ജിഡിപി വളർച്ച നിരക്ക് ഐ.എം.എഫ് പ്രവചനം അനുസരിച്ച് 2021 ൽ 11 ശതമാനത്തിലേക്ക് കുതിച്ചുയരും. ലോക രാജ്യങ്ങളിൽ ഏറ്റവും മികച്ച വളർച്ച നിരക്കാണിത്.ചൈന 2.3 ശതമാനത്തിൽ നിന്ന് 8.3 ശതമാനത്തിലേക്ക് വളർച്ച നിരക്ക് എത്തിക്കും.ലോക രാജ്യങ്ങളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments